Sunday, November 9, 2014

വീട്ടിനുള്ളിലെ 'അണു'ശക്തിനിലയങ്ങള്‍






വീട്ടിനുള്ളിലെ 'അണു'ശക്തിനിലയങ്ങള്‍

അടുക്കള

കുളിമുറിയിലെക്കാള്‍ ബാക്ടീരിയകളും രോഗാണുക്കളും വളരുന്നിടമാണ് അടുക്കള. അടുക്കളയില്‍ അണുക്കളുടെ ഇഷ്ടതാവളങ്ങള്‍ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ചുകളും സ്‌ക്രബ്ബുകളും സിങ്കും പാത്രങ്ങളും തുടയ്ക്കാനുപയോഗിക്കുന്ന തുണികളുമാണ്. യു.എസിലെ നാഷണല്‍ സാനിറ്റേഷന്‍ ഫൗണ്ടേഷന്‍ അടുത്തിടെ അവിടത്തെ വീടുകളില്‍ നടത്തിയ കണക്കെടുപ്പ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

മനുഷ്യ വിസര്‍ജ്യത്തില്‍ കാണുന്ന കോളിഫോം ബാക്ടീരിയ, പൂപ്പല്‍, വയറിളക്കവും ഛര്‍ദ്ദിയുമുണ്ടാക്കുന്ന സ്റ്റെഫാലോകോക്കസ് ബാക്ടീരിയ എന്നിവ അടുക്കളയിലെ നനഞ്ഞ സ്‌പോഞ്ചിലും തുണികളിലും സസുഖം പാര്‍ക്കുന്നുവെന്നാണ് കണ്ടെത്തിയത്. അതുകൊണ്ട് ഇവയെല്ലാം ദിവസവും വൃത്തിയാക്കുന്നതിലും അണുവിമുക്തമാക്കുന്നതിലും ശ്രദ്ധവെക്കണം.

സിങ്കും ഓവും

സിങ്കില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ അടിഞ്ഞു കിടക്കാന്‍ അനുവദിക്കരുത്. പച്ചകറി കഴുകാനുള്ള അറകൂടിയുള്ള സിങ്കാണെങ്കില്‍ പ്രത്യേകിച്ചും. അമേരിക്കയിലെ അടുക്കളകളിലെ സര്‍വേ സിങ്കില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തി. അമേരിക്കയിലല്ലേ എന്ന് പറഞ്ഞ് തള്ളിക്കളയേണ്ട കാര്യമല്ല ഇത്. എപ്പോഴും നനവ് തങ്ങിനില്‍ക്കുന്ന സിങ്കുകളുടെയെല്ലാം കാര്യമാണിത്. ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന സാല്‍മൊണെല്ല, ലിസ്‌റ്റെറിയ ബാക്ടീരിയകളും വൃത്തിയില്ലാത്ത സിങ്കിലുണ്ടാകും. കൃത്യമായ ഇടവേളകളില്‍ സിങ്ക് വൃത്തിയാക്കാനും ബ്ലീച്ച് ചെയ്യാനും ശ്രദ്ധിക്കണം.

കട്ടിങ് ബോഡ്

തടികൊണ്ടോ പ്ലാസ്റ്റിക് കൊണ്ടോ ഉള്ള കട്ടിങ് ബോഡ് ഉപയോഗിക്കുന്ന ശീലമുണ്ടെങ്കില്‍ മനസ്സിലാക്കൂ, അവയുടെ വിടവുകള്‍ ബാക്ടീരിയകളുടെ കോളനികളാകും. ഉപയോഗിച്ച് പഴകിയതോ വലിയ വിള്ളലോ പൊട്ടലോ ഉള്ള ബോഡുകളാണെങ്കില്‍ അവ ഉപേക്ഷിക്കുന്നതാണ് ഉത്തമം. കഴുകിയ ബോഡുകള്‍ ഉണക്കി സൂക്ഷിക്കണം.

സ്റ്റവ് നോബുകള്‍

സ്റ്റവ് ഓണാക്കാനും ഓഫാക്കാനും തിരിക്കുന്ന നോബുകള്‍ വൃത്തിയാക്കുന്ന കാര്യത്തില്‍ അത്ര ശ്രദ്ധകൊടുക്കാറില്ല പലപ്പോഴും. പ്രത്യക്ഷത്തില്‍ അഴുക്കൊന്നും കാണില്ലെങ്കിലും വീട്ടിലെ അണുക്കള്‍ക്ക് ഏറ്റവും ഇഷ്ടമുള്ളിടമാണ് അവ. സോപ്പുവെള്ളമുപയോഗിച്ച് ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും ഇവ വൃത്തിയാക്കിയാല്‍ അണുക്കള്‍ പെരുകുന്നത് തടയാം.

ടൂത്ത്ബ്രഷ് ഹോള്‍ഡര്‍

കുടുംബാംഗങ്ങളുടെ ബ്രഷുകള്‍ മുഴുവന്‍ കാണും ഒരു ടൂത്തബ്രഷ് ഹോള്‍ഡറില്‍. അവയുടെ നനഞ്ഞ ബ്രിസിലുകള്‍ പരസ്പരം ആലിംഗനം ചെയ്ത് ബാക്ടീരിയകളെ അങ്ങോട്ടുമിങ്ങോട്ടും കൈമാറും. അതുകൊണ്ട് ആഴ്ച്ചയില്‍ ഒരിക്കല്‍ ഹോള്‍ഡര്‍ കഴുകി തുടച്ച് വൃത്തിയാക്കണം.

മെയ്ക്കപ്പ് സാധനങ്ങള്‍

ഭക്ഷണ സാധനങ്ങള്‍ക്കെന്ന പോലെ മെയ്ക്കപ്പ് വസ്തുക്കള്‍ക്കും കാലാവധിയുണ്ടെന്ന കാര്യം ഓര്‍മിക്കുക. കാലാവധി കഴിഞ്ഞവ ഉപയോഗിക്കരുത്. അങ്ങനെ ചെയ്താല്‍ കണ്ണിലും ത്വക്കിലും മറ്റും അണുബാധയ്ക്ക് കാരണമാകും. മെയ്ക്കപ്പിടാന്‍ ഉപയോഗിക്കുന്ന ബ്രഷുകളും അതുപോലുള്ള വസ്തുക്കളും തീവ്രത കുറഞ്ഞ സോപ്പോ ഷാമ്പൂവോ ഉപയോഗിച്ച് കഴുകി ഉണക്കി സൂക്ഷിക്കുക.

ചവിട്ടി (മാറ്റ്)

ഷൂസോ ചെരിപ്പോ ഊരി മാറ്റി ഉമ്മറത്തെ ചവിട്ടിയില്‍ കാല് അമര്‍ത്തിയുരച്ച് അകത്തുകടക്കലാണ് മലയാളിയുടെ പൊതുരീതി. വിയര്‍പ്പ് പിടിച്ച കാലുകളില്‍ അണുക്കളുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അമേരിക്കയിലെ അരിസോണ സര്‍വകലാശാലയുടെ പഠനമനുസരിച്ച് മൂന്ന് മാസം ധരിക്കുന്ന 90 ശതമാനം ഷൂസിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കാണും. അതുകൊണ്ട് ചവിട്ടികള്‍ അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കണം. ചവിട്ടികള്‍ നിര്‍മിച്ചിരിക്കുന്ന വസ്തുക്കള്‍ക്ക് കേടുവരാതെ അവ വൃത്തിയാക്കാന്‍ കഴിയുന്ന സ്‌പ്രേകള്‍ ലഭ്യമാണ്.

ബാഗുകളും ബ്രീഫ്‌കെയ്‌സുകളും

പേഴ്‌സുകളുടെയും യാത്രാവേളകളില്‍ ഉപയോഗിക്കുന്ന ബാഗുകളുടെയും ബ്രീഫ്‌കെയ്‌സുകളുടെയും അകവും പുറവും അണുക്കളാല്‍ സമ്പന്നമായിരിക്കും. യാത്രാവേളകളില്‍ പൊതുവിശ്രമമുറികളുടെ നിലത്തും ബസ് സ്റ്റാന്‍ഡുകളുടെയും റെയില്‍വേ സ്റ്റേഷനുകളുടെയും തറയിലും വെക്കുന്ന ബാഗുകളുടെയും ബ്രീഫ്‌കെയ്‌സുകളുടെയും അടിയില്‍ കോളിഫോം ബാക്ടീരിയ ഉള്‍പ്പെടെയുള്ള അണുക്കളുണ്ടാകുമെന്ന് മൈക്രോബയോളജിസ്റ്റുകള്‍ പറയുന്നു. ഇവ പടിക്കുപുറത്ത് വെച്ച് വീടിനുള്ളല്‍ കയറുക സാധ്യമല്ലാത്തതിനാല്‍ പതിവായി ഇവ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. കഴുകാനും തുടയ്ക്കാനും കഴിയുന്നവയാണെങ്കില്‍ സോപ്പ്കലര്‍ത്തിയ ചെറുചൂടുവെള്ളമുപയോഗിച്ച് തുടയ്ക്കുന്നത് നന്നായിരിക്കും.

കിടക്കയും കിടക്കവിരികളും

മുമ്പ് പറഞ്ഞ എല്ലാ അണുക്കളെയും അഭിമുഖീകരിച്ച് ഒടുവില്‍ രാത്രി ബെഡ്ഡിലേക്ക് ചുരുണ്ടുകൂടും. വിയര്‍പ്പും ത്വക്കിലെ മൃതകോശങ്ങളും ബാക്ടീരിയയും എല്ലാം ചേര്‍ന്ന് കിടക്കവിരിയും കിടക്കയും അലര്‍ജിയും ആസ്ത്മയും ഉണ്ടാക്കുന്ന രോഗാണുക്കളുടെ പ്രിയതാവളമായി മാറും. അതുകൊണ്ട് ആഴ്ച്ചയിലൊരിക്കല്‍ കിടക്കവിരി കഴുകുക. ബെഡ് വെയിലില്‍ ചൂടാക്കുകയോ അതിന് കഴിയാത്തവര്‍ വേണ്ടവിധം അണുവിമുക്തമാക്കുകയോ ചെയ്യുക.

വാക്വം ക്ലീനര്‍ ബ്രഷുകള്‍

വാക്വം ക്ലീനര്‍ ബ്രഷുകളിലും ഇ.കോളി ബാക്ടീരിയയെ കണ്ടെത്തിയിരിക്കുന്നു അരിസോണ സര്‍വകലാശാല നടത്തിയ പഠനം. വാക്വം ക്ലീനറിന്റെ റിസപ്റ്റക്കിളില്‍ ഇവ യഥേഷ്ടം പെരുകുന്നു. അതുകൊണ്ട് ഓരോതവണത്തെയും ഉപയോഗം കഴിയുമ്പോള്‍ അണുവിമുക്തമാക്കാനുള്ള സ്‌പ്രേ ചെയ്യണം. ആഴ്ച്ചയിലൊരിക്കല്‍ സോപ്പ് വെള്ളത്തില്‍ കഴുകണം.

നനഞ്ഞ തുണികള്‍, വാഷിങ് മഷീന്‍

നനഞ്ഞ തുണികള്‍ ഉണക്കുന്നതിനുവേണ്ടി മാറ്റിയിടുമ്പോള്‍ ഓര്‍ക്കുക, അവയില്‍ അണുക്കളുടെ അംശം ഇനിയുമുണ്ടാകും. അവസാനം സോപ്പ് ഉപയോഗിച്ച് കൈ കഴുകാന്‍ മറക്കേണ്ട. അടിവസ്ത്രങ്ങളിലാണെങ്കില്‍ വിസര്‍ജ്യത്തിന്റെ ചെറിയ അംശവും ഉണ്ടാകും. സാധാരണ അലക്കുയന്ത്രത്തിനുള്ളില്‍ 10 കോടി ഇ-കോളി ബാക്ടീരിയ ഉണ്ടാകുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ കണ്ടെത്തല്‍. ചൂടുവെള്ളം ഉപയോഗിച്ചോ, ബ്ലീച്ച് ചെയ്‌തോ അണുവിമുക്തമാക്കണം. അടിവസ്ത്രങ്ങളും വളരെ അഴുക്കുപുരണ്ട വസ്ത്രങ്ങളും പ്രത്യേകം കഴുകുക.

ഷവര്‍ കര്‍ട്ടനുകളും ബാത്ത്ടബ് ബേസിനും

ബാത്ത് ടബ്ബും ഷവര്‍ കര്‍ട്ടനുകളും സാധാരണക്കാര്‍ക്ക് പരിചിതമല്ലായിരിക്കാം. എന്നാല്‍, കുളിമുറികള്‍ ആഡംബരത്തിന്റെ കൂടി പ്രതീകങ്ങളായിക്കൊണ്ടിരിക്കുന്ന കാലത്ത് ഇവയിലെ അണുക്കളുടെ സാന്നിദ്ധ്യവും മനസ്സിലാക്കണം. ബാത്ത്ടബ്ബിലെ സോപ്പ് പതയില്‍ അണുബാധയ്ക്ക് കാരണമാകുന്ന മിഥൈലോബാക്ടീരിയയുടെ വരെ സാന്നിദ്ധ്യമുണ്ടാകാം. അതിനാല്‍, ടബ്ബുകള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണം. തുണികൊണ്ടുള്ള ഷവര്‍ കര്‍ട്ടനുകള്‍ പതിവായി കരുതണം. വിനൈല്‍ കര്‍ട്ടനുകളാണെങ്കില്‍ തുടയ്ക്കുകയോ പതിവായി മാറ്റുകയോ ചെയ്യണം.

ഈ തേന്‍ ഒറിജിനലോ ?




തേനില്‍ കൃത്രിമം നടന്നോ എന്നറിയാന്‍
തേന്‍ ഒരു കടലാസ്സില്‍ പരത്തി അതിന്റെ അടിയില്‍ ഒരു വെള്ള കടലാസ് വെക്കുക, അര മണിക്കൂര്‍ കഴിഞ്ഞു അത് നനയുന്നു വെങ്ങില്‍ തേന്‍ നല്ലതല്ല എന്ന് മനസിലാക്കാം.

ഒരു വലിയ ഗ്ലാസ്‌ പച്ച വെള്ളത്തില്‍ കുറച്ച തേന്‍ ഒഴിക്കുക, തേന്‍ അടിഭാഗത്ത്‌ പോയി നിന്നാല്‍ അത് ഒറിജിനല്‍ തേനും കലര്‍ന്നാല്‍, കലര്പുള്ള തേനും ആകുന്നു.

അയ്യോ !! എനിക്ക് കൊളെസ്റ്റെറോള്‍





അയ്യോ !! എനിക്ക് കൊളെസ്റ്റെറോള്‍ എന്ന് പേടിക്കുന്നവര്‍ക്കായി 

വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ഒരു മിക്സ് ..നിങ്ങളില്‍ കുറെ പേര്ക്ക് ഇതിനോടകം ഇതറിയാം ,പലരും ഇത് ഉപയോഗിക്കുന്നുമുണ്ട് എന്നറിയാം. എന്നാലും അറിയാത്ത ആര്‍ക്കെങ്കിലും ഒക്കെ പ്രയോജനപ്പെടട്ടെ..

കൊളെസ്റ്റെറോള്‍ ഇന്ന് ഒരു വില്ലന്‍ ആയി നമ്മുടെ ജീവിതത്തില്‍ കടന്നു കൂടിയിട്ടുണ്ടല്ലോ . 20 വയസ്സുള്ളവര്‍ക്കും അല്ല 11 വയസ്സുള്ള high cholesterol കുട്ടി വരെ നമുക്കിടയില്‍ ഉണ്ട് . ഇത് കാരണം ഇന്നലെ കണ്ട പലരെയും ഇന്ന് കാണാന്‍ പറ്റാത്ത വിധം ഹൃദയാഘാത രൂപത്തില്‍ മരണം തട്ടിയെടുക്കുന്നു..നമ്മുടെആഹാര രീതികള്‍ മാറി sweets,cookies,non-veg,frozen foods, processed foods ,fried items ഇതെല്ലാം നിത്യേന ഉപയോഗിച്ചാല്‍ എങ്ങനെ cholesterol കൂടാതെ ഇരിക്കുംഎന്തായാലും excessive cholesterol ഇല്ലാത്തവര്‍ ചുരുക്കമാണ് ഇന്ന്..എന്തായാലും വന്നത് വന്നു.ഇനി അതൊന്നു നിയന്ത്രിക്കാന്‍ ശ്രമിക്കാം.

ഒരുപാട് നാടന്‍ പ്രതിവിധികള്‍ നമ്മള്‍ കേട്ടിട്ടുണ്ട്,എന്നാലും ആരംഭ ഘട്ടത്തിലെ കണ്ടുപിടിച്ചാല്‍ ആഹാര ക്രമീകരണം ,മുടങ്ങാതെയുള്ള വ്യായാമം എന്നിവ കൊണ്ട് മരുന്ന് കഴിക്കാതെ തന്നെ പൂര്‍ണമായും നിയന്ത്രണത്തില്‍ വരുത്താന്‍ സാധിക്കും.

cholesterol ,triglycerides എന്നിവ കൂടിയാല്‍ അത് നിയന്ത്രണത്തില്‍ ആക്കാന്‍ ഒരു പ്രതിവിധി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാം. ഒരുപാട് പേര്‍ ഇത് വീട്ടില്‍ ഉണ്ടാക്കി കഴിക്കുന്നുണ്ട്. ഇതിന്റെ മെഡിക്കല്‍ വശം check ചെയ്തപ്പോള്‍ ഇതൊരു effective മിക്സ് ആണ് പ്രത്യേകിച്ച് cholesterol കൂടുതല്‍ ആയി ഉള്ളവരില്‍ മാത്രമല്ല അമിത രക്ത സമ്മര്‍ദം ഉള്ളവര്‍ക്കും അമിത വണ്ണം കുറയ്ക്കാനും ഗ്യാസ് ട്രബിള്‍ മാറാനും ഹൃദയ ആരോഗ്യത്തിനും നല്ലതാണ്.ഇതിനു യാതൊരു ദോഷ വശങ്ങളും ഇല്ല .

ഉണ്ടാക്കുന്ന വിധം ;

ഇഞ്ചി വെള്ളം തൊടാതെ അരച്ചത്‌ ഒരു കപ്പ്‌
വെളുത്തുള്ളി വെള്ളം തൊടാതെ അരച്ചത്‌ ഒരു കപ്പ്‌
നാരങ്ങാ നീര് .ഒരു കപ്പ്‌
ഒരു കപ്പ്‌ ആപ്പിള്‍ സൈഡര്‍ വിനെഗര്‍ (ഈ വിനെഗര്‍ തന്നെവേണം )
തേന്‍ ആവശ്യം അനുസരിച്ച് ചേര്‍ക്കാം .

ഒരു പാനില്‍ തേന്‍ ഒഴികെ ബാക്കി എല്ലാം കൂടി മിക്സ് ചെയ്തു തിളപ്പിക്കുക.ന്നായി തിളച്ചു വരുമ്പോള്‍ തീയ് അണയ്ക്കുകഎന്നിട്ട് ആവശ്യത്തിന് തേന്‍ ചേര്‍ക്കുക..ഇനി ഇത് തണുക്കുമ്പോള്‍ ഒരു ഗ്ലാസ്സ് ജാറിനുള്ളില്‍ അടച്ചു ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
ഒരു ടേബിള്‍ സ്പൂണ്‍ ദിവസേന പ്രഭാത ഭക്ഷണത്തിന് മുന്‍പേ കഴിക്കുക.

ഇതുണ്ടാക്കി ഫ്രിട്ജില്‍ സൂക്ഷിക്കാം.ദിവസേന ഒരു നേരം കഴിക്കാം.ഒരു മാസം വരെ കഴിക്കാം.എന്നിട്ട് പോയി blood check ചെയ്തോളു....normal cholesterol ആയി ക്കാണും.......(ഇതിനു ഉപയോഗിക്കാന്‍ ഇഞ്ചിയും വെളുത്തുള്ളിയും നാട്ടിലെ തന്നെആണ് നല്ലത് എന്ന് പറഞ്ഞു കേട്ട് ... )

ദയവായി മറ്റുള്ളവര്‍ക്ക് കൂടി പറഞ്ഞു കൊടുക്കു.......